കോളേജിൽ പഠിക്കുന്നതിന് മുമ്പ് തന്നെ കോട്ടക്കുന്ന് പാർകിനെ കുറിച്ച് കേട്ടിട്ടുണ്ട് സോൾപ്പം കോളേജിൽ എത്തിയപ്പോൾ കൂടുതൽ അടുത്ത് അറിഞ്ഞു
ഒരു വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് 2.50 ആയപ്പോൾ കുറച്ച് പണവും പോക്കറ്റിൽ ഇട്ട് ഇറങ്ങി കൊട്ടകുന്നിലേക്ക് ഒറ്റക്കാണ് മലപ്പുറത്ത് ആൺ കോട്ടക്കുന്ന് പാർക് ഉള്ളത് ഗൂഗിളിൽ നിന്ന് അല്പം വിവരണങ്ങൾ പകർന്നടുത്ത് ആൺ യാത്ര ഒതുക്കുങ്ങൽ അങ്ങാടിയിൽ നിന്ന് മഞ്ചേരി ബസ്സിൽ കയറി
ടിക്കറ്റ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കോട്ടകുന്നിലേക്ക് പോകാൻ ആൺ എവിടെയാണ് ഇറങ്ങേണ്ടത് എന്ന് ചോദിച്ചു കുന്നുമ്മൽ ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞു 13 രൂപക്ക് ടിക്കറ്റ് എടുത്തു ബസ്സിൽ അല്പം യാത്ര ചെയ്ത് ശേഷം മലപ്പുറം കുന്നുമ്മൽ അങ്ങാടിയിൽ ഇറങ്ങി
Google മാപിനെ വിശ്വസിച്ചു കുറേ നടക്കേണ്ടി വന്നു
കുന്നുമ്മൽ ടൗണിൽ ഇറങ്ങിയതും ഫോൺ ഓണാക്കി google map തുറന്നു എന്നിട്ട് കോട്ടക്കുന്ന് പാർക് എന്ന് സെർച്ച് ചെയ്ത് direction on ചെയ്ത് പിന്നെ ഫോണിൽ നോക്കി നടത്തം തുടങ്ങി മലപ്പുറം പാസ്പോർട്ട് ഓഫീസും കഴിഞ്ഞ് മനോരമ ഓഫീസ് പരിസരം ഏതിയപ്പോൾ മാപ് കാണിക്കുന്നത് മുകളിലേക്ക് റോഡിനോട് സമാനം ആയത് കാണുന്നും ഇല്ല പിന്നെ അവിടെ ഉള്ള ഒരാളോട് ചോദിച്ചു വഴി പിന്നെ തിരിച്ച് നടത്തം തുടങ്ങി അയാൾ പറഞ്ഞ വഴി കണ്ടൂ പ്രത്യേക ബോഡ് ഒന്നും അവിടെ ഇല്ലാ അതിലൂടെ നടന്നു
10 രൂപ
കുറച്ച് നടന്നു ചെറിയ കയറ്റം അതിൻ്റെ മുകളിൽ ഒരു കവാടം കാണാം ഒരു സെക്യൂരിറ്റിയും അയാളുടെ അരികിലേക്ക് ചെന്നു ആയാൾ ചോദിച്ചു പാർക്കിലേക്ക് ആണോ എന്ന് അതെ എന്ന് മറുപടി ticket തന്നു 10 രൂപ യാണ് ചാർജ് അങ്ങനെ പാർക്കിൽ പ്രവേശിച്ചു
ശരിയായ വഴി
ഞാൻ കയറി വന്നത് ശരിയായ വഴി അല്ലായിരുന്നു മറുവശം ആയിരുന്നു മുകളിൽ ഒരു മോട്ടയായ പ്രദേശം കയറിയതും നല്ല കാറ്റാണ് മൊത്തം ഒന്ന് കറങ്ങി കണ്ടൂ ഒരു വൈകുന്നേര വിശ്രമ കേന്ദ്രം ആണന്ന് പറയാം വിശാലമായ സ്ഥലം ഉണ്ട് ബൈകും കാറും ഒക്കെയായി മുകളിലേക്ക് വരാം ബൈക് പാർക് fee 10 car 20
പാർക്കിലെ വിശേഷം
കുട്ടികൾക്കുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട് അനവധി നിരവധി ഓരോന്നായി പറയാം പലവിധ കാറ്റു നിറച്ച ചാടി കളിക്കാൻ പറ്റിയ വകൾ പിന്നെ
2- ചെറിയ boat കൾ (5 minuts Rs 30 ).
3- ചെറിയ കാറുകൾ
4 – zip-line , sky cycles ,അതുമായി ബന്ധപ്പെട്ട തും
5 – 36 D സിനിമ അത് പോലോതത്തും
അങ്ങനെ നിരവധി ഉണ്ട് അവിടെ ബാകി പോയി കണ്ട് ആസ്വദിക്കാം പിന്നെ അവിടെ നിന്ന് മലപ്പുറം ടൗണിൻ്റെ മിക്ക ഇടവും കാണാൻ സാധിക്കും ഇടക്ക് ഇടക്ക് ഇരിപ്പിടവും ഉണ്ട് പിന്നെ ഉപ്പിലിട്ടത്തും ഐസ്ക്രീമും ഒക്കെ വേറെയും
മടക്കയത്ര
ആദ്യം തനിച്ച് പോയതിനാൽ പെട്ടന്ന് തന്നെ മടങ്ങി പോന്നു പിന്നെ പോയപ്പോൾ ശരിയായ പാതയിൽ പോയി
രണ്ടാം യാത്രയിലെ തിരുത്തുകൾ
കുന്നുമ്മൽ ഇറങ്ങി അല്പം നടന്നാൽ ഇടത്തോട്ട് കോട്ടക്കുന്ന് എന്ന ബോഡ് കാണാം അതിലൂടെ നടക്കുക ശരിയായ പാത
ഈ പാത സ്റ്റെപ് കൾ ഉള്ളതാണ്
8 മണി ആയപ്പോൾ മടങ്ങാൻ തീരുമാനിച്ചു തിരിച്ച് നടന്നു പിന്നെ ബസ്സ് കയറി നേരെ കോളജിലേക്ക് വിട്ടു
ഓരോ ചെറു യാത്രകളും നമുക്ക് വലിയ സന്തോഷം നൽകുന്നു
Some images

