
ഇന്ന് 27/1/22 കൃത്യം 3 മണിക്ക് തന്നെ രിസലാ സബ്ക്ക് കഴിഞ്ഞു നാട്ടിൽ പോകാൻ തീരുമാനം ഇല്ലായിരുന്നു മമ്പുറത്തും കുണ്ടൂരും ഒന്ന് പോവണം
ബസ്സിൽ പോവണം
സബ്ക്ക് കയിഞ് എല്ലാവരും നാട്ടിലേക്ക് തിരിച്ചു ഞാൻ മമ്പുറത്തേക്കും കോളേജിൽ നിന്ന് അങ്ങാടിയിലേക്ക് നടക്കണം നടക്കാൻ ഒരാളെ കൂട്ടിന് കിട്ടി മമ്പുറത്തേക്ക് ബസ്സ് എങ്ങനെ കയറും എന്ന് ചോദിച്ചു അപ്പൊൾ അവൻ പറഞ്ഞു നീ വൈലത്തൂർ രിലേക്ക് ടിക്കറ്റ് എടുത്തോ എന്ന് അവിടെ എൻ്റെ ബൈക് ഉണ്ട് എനിക്കാണേൽ പെങ്ങളെ വീട്ടിൽ പോവണം അത് മമ്പുറം കയിഞ്ഞിട്ടാണ് ഇതൊക്കെ കേട്ടപ്പോൾ പിന്നെ തടയാൻ നിന്നില്ല അങ്ങാടിയിൽ എത്തി തിരൂർ ബസ്സ് വന്നു വൈലത്തൂർ ഞങ്ങള് ഏത്തി ഇനി അവൻ്റെ ബൈക് എടുക്കണം മമ്പുറത്തേക്ക് ബസ്സിൽ പോവണം എന്നത് ബൈക്കിൽ ആയി
നല്ല കടല അരിപൊടി
വൈലത്തൂർ നിന്ന് ബൈക് ഉള്ള വീട്ടിലേക്ക് എ രത്തണം കുറച്ച് നടന്നു അതിനിടയിൽ ഒരു ഒസിയും പിടിച്ച് ഒരു ബസ്സ് സ്റ്റോപ്പിൽ ഏത്തി എന്നെ അവിടെ നിർത്തി അവൻ പോയി അല്പസമയത്തിനകം അവൻ ബൈക്കുമായി ഏത്തി വേഗം ബാക്കിൽ കയറി ഇരുന്നു അല്പം സഞ്ചരിച്ചടിൻ ശേഷം അവൻ്റെ വീട്ടിൽ ഏത്തി ചേർന്നു ഒരു കുട്ടിയെ വീടിൻ്റെ മുൻപിൽ സ്വീകരിക്കാൻ ഇരിക്കുന്ന പോലെ കണ്ടൂ അത് അവൻ്റെ പെങ്ങളെ കുട്ടിയാണ് പെങ്ങൾ രാവിലെ തന്നെ വീട്ടിൽ ഏത്തിയിട്ടുണ്ട് നമ്മളെ പ്ലാൻ മുറിഞ്ഞു എന്തായാലും വീട്ടിൽ ഏത്തി അവൻ്റെ നിർദേശ പ്രകാരം മുകളിലേക്ക് കയറി അസർ നിസ്കരിച്ചു അവൻ കുളിച്ചു ഫ്രഷ് ആയി അപ്പയേക്കും നല്ല ചായയും അരിപ്പൊടിയും റെഡി ആയിരുന്നു അടി പോളി അരിപ്പൊടി ആയിരുന്നു അത് മുയുവന് തിന്ന് തീർക്കണം എന്നൊക്കെ തോന്നിയിരുന്നു പിന്നെ 4 സ്പൂണിൽ ഒതുക്കി പിടിച്ചു അവൻ്റെ ഒരുക്കങ്ങൾ കായിഞ്ഞി അവൻ്റെ ഉമ്മയോട് യാത്ര പറഞ്ഞ് പെങ്ങളെ കുട്ടിയെയും കൂട്ടി യാത്ര തുടങ്ങി
വയലോരഭംഗിയിലൂടെ മമ്പുറത്തേക്ക്
മലപ്പുറത്തെ വയലുകൾ കാണാൻ ഒരു രസമാണ് ഇടക്ക് വയലുകൾ കണ്ട് ഞങ്ങളുടെ യാത്ര മല്ലെ ചലിച്ചു മംബുറത്ത് ഒരു 5:50 ആയപ്പോൾ അവിടെ ഏത്തി മാഖമിൻ്റെ ഉള്ളിൽ കയറി ഒരു യാസീൻ പെട്ടന്ന് ഓതി dua ചെയ്തു പിന്നെ നേരെ പാലത്തിന് മുകളിൽ ബൈക് നിർത്തി മമ്പുറം മഖാം നല്ലെ നിലക്ക് കാണാം ഒരു pick എടുത്തു പിന്നെ മധിഹുറസൂൽ ബാപ്പു ഉസ്താദിൻ്റെ മഖമിൻ്റെ അടുത്ത് പോയി അതും കയിഞ്ഞി പിന്നെ കുണ്ടൂറിലേക്ക്
പായസം + ചോർ അതൊക്കെ കിട്ടി
കുണ്ടൂരിൽ ഏതതി എന്നെ അവിടെ നിർത്തി അവൻ പോയി ഞാൻ പോയി മഗ്രിബ് നിസ്കരിച്ചു നിസ്കാര ശേഷം കുണ്ടൂർ ഉസ്താദിൻ്റെ മഖാം സിയാറത്ത് ചെയ്തു എല്ലാ വെള്ളിയാഴ്ച രാവിലും ബുർദ full ചെല്ലൽ അവിടത്തെ പതിവ് ആൺ അതിനായി സ്റ്റേജ് തന്നെ നിർമിച്ചിട്ടുണ്ട് കൊറോണ സാഹാജര്യം കാരണം ഇപ്പൊൾ ഓൺലൈനിൽ ആൺ പരിപാടി നടക്കുന്നത് അതിനാൽ തന്നെ പരിപാടിയിൽ പുറത്ത് നിന്ന് വരുന്നവർക്ക് പങ്കെടുക്കാൻ എന്നറിയില്ല കുറേ നേരം പുറത്ത് തന്നെ നിന്നു ബുർദ തുടങ്ങിയപ്പോൾ മജ്‌ലിസിൽ ചെന്നു ഇരിക്കാൻ ഒരു ഇടം കാണുന്നില്ല പിന്നെ സ്‌റ്റെപിൻ്റെ ഒരു വക്കത്ത് എൻ്റെ ഇടം ഉറപ്പിച്ചു പിന്നെ മനോഹരമായ ബുർദ ആലാബനം 8:30 ഓടെ ബുർദ തീർന്നു അതിൻ്റെ ഇടയിൽ ചോർ പൊതി കിട്ടി പരിപാടി കയിഞ്ഞു ഇനി കോളേജിൽ എത്തണം ബസ്സ് ഉണ്ടാവില്ല അവനോട് പറഞ്ഞു ബൈക്കിൽ കോളേജിൽ പോകാം എന്ന് അവനേയും കൂട്ടി കോളേജിലേക്ക്
തുരു തുരാ ഹോൺ അടി
മടക്ക യാത്രയിൽ ഒരു സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്തപ്പോൾ എൻ്റെ കാൽ അവരുടെ കാറിൻ്റെ എവിടെയോ തട്ടി എവിടെയാണെന്ന് അറിയില്ല തട്ടി പോയതും ഞങ്ങള് സ്പീഡ് കൂട്ടി ഞങ്ങളെ പിന്തുടർന്ന് അവർ തുരു തൂരാ ഹോൺ അടിച്ചു വീണ്ടും സ്പീഡ് കൂടിയെങ്കിലും അവർ ഞങ്ങളെ പിന്തുടർന്ന് മുന്നിൽ കടന്നു വണ്ടി നിർത്താൻ പറഞ്ഞു വണ്ടി നിർത്തിയതും കുറച്ച് ചീത്ത പറഞ്ഞു അത് കേട്ടു പക്ഷേ വണ്ടി തട്ടിയിരുന്നില്ല എൻ്റെ കാല് മാത്രമാണ് തട്ടിയത് എനിക്ക് എന്തെങ്കിലും പറ്റിയോ എന്നവർ എന്നോട് ചോദിക്കുകയും ചെയ്തു ഇല്ലാ എന്നു സന്തോഷത്തോടെ മറുപടി നൽകി ഈ സംഭവത്തിന് ശേഷം രാത്രിയുടെ യാമങ്ങളിലൂടെ അല്പം സഞരിച്ചദിന് ശേഷം 9: 26 ആയപ്പോൾ കോളജിന് മുമ്പിൽ ഏത്തി ചേർന്നു
Some images of my journey




