4/2/22 വെള്ളിയായിച കോളേജ് ലീവ് ആയത് കൊണ്ട് നാട്ടിൽ ആയിരുന്നു രാവിലെ തന്നെ ചിന്ത ഇന്ന് എവിടേക്ക് പോകണം എന്നായിരുന്നു ഫാമിലിയോട് കൂടെ ഒരു യാത്ര പോകാൻ ഒക്കെ പ്ലാൻ ഉണ്ടായിരുന്നു ഈ ലീവിൽ പക്ഷേ ഇന്ന് ഉപ്പാക്ക് ജോലി ഉണ്ട് അപ്പോ അത് കാൻസൽ ആയി
പുകയും ഹെൽമെറ്റും
ഒന്ന് മടവൂർ പോയാലോ എന്ന് ചിന്തിച്ചു പുറത്ത് പോകണം എങ്കിൽ ഹെൽമെറ്റും വണ്ടിയുടെ പുക പരിശോധിച്ച പേപ്പറും വേണം ഇപ്പോ രണ്ടും ഇല്ലാ നേരെ omassery ലേക്ക് പോയി അവിടെ നിന്ന് വണ്ടിയുടെ പുക പരിശോധിച്ചു Rs 80 രൂപ ആൺ ചാർജ് പിന്നെ ഹെൽമെറ്റ് മറ്റൊരു വെക്തിയുടെ വീട്ടിൽ ആയിരുന്നു അവരുടെ വീട്ടിൽ പോയി അതും എടുത്തു കൊണ്ട് വന്നു സമയം 11 കയിഞ്ഞു ഇനി ജുമുഅ ക്ക് ഉള്ള ഒരുക്കം ആയി
പ്രതീക്ഷിക്കാത്ത യാത്ര
കുടുംബ ഗ്രൂപ്പിൽ ഒരു ചർച്ച നടന്നിരുന്നു കണ്ണപ്പം കുണ്ടിലേക്ക് ഒരു യാത്ര പോവാൻ കൂട്ടത്തിൽ ഞാനും കൈ പൊക്കി എല്ലാം റെഡി ആയത് കൊണ്ട് പോകുന്നതിൽ വീട്ടുകാർക്ക് എതിർപ്പ് ഇല്ലാ ജുമുഅ നിസ്കാരം കയിഞ്ഞാൻ യാത്ര
പിൻസീറ്റിൽ ഓരാൾ വേണം
ഞാൻ ബൈക്കിൽ ആൺ യാത്ര പോകാൻ ഉദ്ദേശിച്ചത് അവർ കാറിലും എൻ്റെ കൂടെ ആരെങ്കിലും കിട്ടുമോ എന്ന് നോക്കി പല കാരണങ്ങളാൽ ആരെയും കിട്ടിയില്ല കുടുംബ യാത്ര ആൺ അതിനാൽ തന്നെ കുടുംബത്തിൽ നിന്ന് ആരെങ്കിലും കിട്ടണം ആരില്ലെങ്കിലും ഞാൻ പോകാൻ തീരുമാനിച്ചു
3 മണി ആയപ്പോൾ തന്നെ ഞങ്ങള് പുറപെട്ടു ഒരു കാറും പിന്നെ നമ്മളെ ബൈക്കും കാറിൽ full ആൺ അവരുടെ പിന്നിൽ മധുര ഗാനങ്ങൾ കേട്ട് ഞാൻ യാത്ര തുടങ്ങി
പിൻസീറ്റിൽ ഒരാള് ഉണ്ടെക്കിൽ അതൊരു സുഖം ആൺ എന്തെങ്കിലും സംസാരിച്ച് യാത്ര ചെയ്യാം ഒരു ബാലൻസും കിട്ടും പിന്നെ വേഗത അല്പം കുറയുകയും ചെയ്യും യാത്ര ആസ്വദിച്ച് alone ride തുടർന്നു അതിനിടയിൽ മറ്റൊരു കാറും ഞങ്ങളുടെ കൂടെ ചേർന്നു ഇപ്പൊൾ 2 കാറും ഒരു ബൈക്കും
അന്ന് വീട് ഇന്ന് റിസോർട്ട് ആക്കാം
ഞങ്ങള് അവസാനം കന്നപ്പം കുണ്ടിൽ എത്തി റൂട്ട് പറയാം omassery to താമരശ്ശേരി to ഈസ്റ്റ് കൈതപ്പോയിൽ knowlege citilyil എത്തുന്നതിന് മുംമ്പ് ഇടത്തോട്ട് റോഡ് ആൺ ആദ്യമേ ഞങ്ങള് ഇവിടേക്ക് വരാറുണ്ട് ഞങ്ങളുടെ അമ്മായിയുടെ വീട് ആൺ ഇത് തായെ വാഹനം നിർത്തി നടക്കണം അവരുടെ വീട്ടിലേക്ക് കുറേ നടക്കണം ആയിരുന്നു
ഇന്ന് കുറച്ച് കൂടെ മെച്ചപ്പെട്ടു കുറച്ച് കൂടെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട് അത്ര വരെ കാറും ബൈക്കും പോകും പിന്നെ നടക്കണം ഞങ്ങള് ഇറങ്ങി നടക്കാൻ തുടങ്ങി വീട്ടിൽ ഏത്തി ആൾതാമസം ഇല്ലാ ഇപ്പൊൾ ഉരുൾ പൊട്ടിയത് കയിഞ്ഞ വർഷം ആൺ അതിൽ വീടിൻ്റെ അല്പം ഭാകം പോളിഞ്ഞിരുന്നു ഇപ്പൊൾ താമസം അവർ മറ്റൊരു സ്ത്ഥലത്താണ് താമസിക്കുന്നത് ഇന്ന് അതൊരു റിസോർട്ട് ആക്കാൻ പ്ലാൻ ഉണ്ട്
പുതിയ കുളം
കുളിക്കാൻ ആൺ ഞങ്ങള് അവിടേക്ക് പോയത് അവരുടെ വീടിൻ്റെ പിന്നിലൂടെ ഇറങ്ങിയാൽ കുളിക്കാനുള്ള ഇടം എത്തും ആദ്യം കുളിച്ചിരുന്ന സ്ഥാനത്ത് കല്ലും മരവും വന്ന് ചെറിയതായി മാറി അതിൻ്റെ മുകളിൽ പുതിയ ഒരു കുളം ഉണ്ടായിട്ടുണ്ട് അത്പോലെ വെള്ളം ചാടുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും പരിസരത്ത് ഉണ്ട്
കുളിക്കാൻ ഡ്രസ്സ് കരുതിയിരുന്നു പിന്നെ ഒന്നും നോക്കിയില്ല ഡ്രസ്സ് മാറി വെള്ളത്തിലേക്ക് ഇറങ്ങി നന്നായി കുളിച്ചു
നല്ല തണുത്ത വെള്ളം നടുവിൽ മുങ്ങാൻ മാത്രം വെള്ളം ഉണ്ട് അതിനാൽ ചാടി കുളിക്കാനും പറ്റും തയേക്ക് നടന്നാൽ പയയെ കുളിക്കുന്ന സ്ഥലം കാണാം അതിൽ ഇറങ്ങി നോക്കി ആയം കുറവാണ് അതിലെ വെള്ളത്തിൽ തണുപ്പും ഇല്ലാ
മുകളിലേക്ക് നടന്നു ചെറിയ ഒരു വെള്ളച്ചാട്ടം അതിനടിയിൽ ഇരുന്നു കുറച്ച് ആസ്വദിച്ചു കുട്ടികൾ എല്ലാവരും കുളിക്കാൻ ഇറങ്ങിയിരുന്നു വയസ്സായവർ കണ്ടാസ്വദിച്ചു
സ്ത്രീകളിൽ ചിലരൊക്കെ ഇറങ്ങി നോക്കി പിന്നെ അസർ നിസ്കാരം കിബ്‌ല നോക്കി വുളു എടുത്ത് പാറ മുകളിൽ വച്ചു തന്നെ നിസ്കരിച്ചു
മടക്കയാത്ര
എല്ലാവരും കുളിച്ച് കയറി ഡ്രസ്സ് ധരിച്ചു പോകാൻ റെഡി യായി അമ്മായിയും മകനും എല്ലാവരും വന്നിരുന്നു അവർക്ക് ചില സാധനങ്ങൾ പുതിയ വീട്ടിലേക്ക് ഏത്തിക്കാൻ ഉണ്ട് വരുന്ന വയിയിൽ നിന്ന് വാങ്ങിയ ഉള്ളിവടയും 7 അപ്പും വത്തക്കയും നാരങ്ങയും എല്ലാം എല്ലാവരും തിന്നു മഗ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ഇനി ബൈക് ഉള്ള സ്തലത്തേക്ക് നടക്കണം ബൈകിൻ അരികിൽ ഏത്തി ഇനി അവരുടെ പിന്നിൽ പോകേണ്ട ആവശ്യം ഇല്ല വയി മനസ്സിലായി എല്ലോ അവരോട് യാത്ര പറഞ്ഞു ഞാൻ പുറപെട്ടു
കൈതപോയിൽ എത്തിയപ്പോൾ ഒന്ന് knowlege citilyil കയറാം എന്ന് കരുതി അവിടേക്ക് വിട്ടു അവിടെ കുറച്ച് visiters ഉണ്ട് മഗ്‌രിബ് ബാങ്ക് കൊടുത്തു നിസ്കരിക്കുനതിനെ കുറിച്ച് അന്വേഷിച്ചു അടിബാകത് ചെന്നു അവിടെ നിസ്കാരം ഉണ്ട് അതിൽ പങ്കെടുത്തു പിന്നെ പെട്ടന്ന് ഉമ്മൻ്റെ കോൾ വന്നു വീട്ടിലേക്ക് വരാൻ പറഞ്ഞു പിന്നെ നേരെ വീട്ടിലേക്ക് മടങ്ങി
ഒറ്റക്ക് ബൈക്കിൽ യാത്ര ചെയ്യൽ അതും ഒരു സുഖം ആൺ








