ഫാമിലി ട്രിപ്പ്‌ to ആലപ്പുഴ

പെരുന്നാളിന് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല മറ്റുള്ളവർക്ക് വിൽക്കാൻ പക്ഷെ . കഴിഞ്ഞ പെരുന്നാളിന്റെ സമയം കൊറോണ ആയതിനാൽ തന്നെ അന്ന് പണി ഒക്കെ കുറവ് ആയിരുന്നു. അതിനാൽ തന്നെ പെരുന്നാൾ പണി തുടങ്ങി.

ഈ പെരുന്നാളിന് ഉണ്ടാക്കാണോ വേണ്ടേ എന്നത് എത്തിയത് അന്നത്തെ പണം കൊണ്ട് trip പോവാ എന്നായി അപ്പൊ എല്ലാവരും പണി എടുക്കാം എന്ന് ഉറപ്പായി.പിന്നെ trip പോകുന്ന സ്ഥലം സെറ്റായി ആലപ്പുഴ. പെരുന്നാൾ കഴിഞ്ഞ ഉടനെ പോകണം എന്ന് ഉറപ്പിച്ചു.

ഞാൻ പറഞ്ഞു മെയ്‌ 8 എനിക്ക് എന്തായാലും ആലപ്പുഴ പരിപാടിക്ക് പോകാൻ ഉണ്ട് അന്നാണെക്കിൽ ഞാൻ വരില്ല ഞങളുടെ പരിപാടി എന്നോ ഉറപ്പിച്ചത് ആണ്

പെരുന്നാൾ ദിവസം….

ഓർഡർ വന്നു തുടങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഓർഡർ ഫുൾ ആയി. പിന്നെ വിളിക്കുന്നവരോട് ഫുൾ ആണെന്ന് പറഞ്ഞു എന്നാൽ പല വെപ്പുകാർക്കും ആളുകളെ കിട്ടാഞ്ഞിട്ട് എടുത്തിരുന്നില്ല.

60kg അടുത്ത് ഉണ്ടാകാൻ ഉണ്ട് ഞാനും ഉമ്മയും ഉപ്പയും. ആണ് ഉള്ളത് രാവിലെ 9 മണി ആകുംഭയെക്ക് എല്ലാം പാക്ക് ആക്കി വെക്കണം.

അങ്ങനെ പെരുന്നാൾ തലേ ദിവസം  രാത്രി ഭക്ഷണവും നിസ്കാരവും കഴിഞ്ഞു പണിയിലേക്ക് ഇറങ്ങി രാത്രി ഉറക്കൊഴിഞ്ഞു പണിയെടുത്തു നല്ലത് പോലെ അത് കൊടുത്ത് തീർക്കുകയും ചെയ്തു.

പെരുന്നാളിന് ശേഷം പിന്നെ എന്ന് പോവണം എന്നായി വരുന്ന ശനിയോ ഞായറോ പോകാം എന്ന് തീരുമാനിച്ചു അങ്ങനെ ഗൂഗിൾ നോക്കി ആലപ്പുഴയിലെ സർക്കാർ boat സർവീസ് ഉണ്ട് vega 2 അവരെ വിളിച്ചു ബുക്ക്‌ ചെയ്യാൻ വേണ്ടി പക്ഷെ അവർ പറഞ്ഞു ഫുൾ ആണ് എന്ന് പിന്നെ തിങ്കളായിച്ച ബുക്ക്‌ ചെയ്തു അന്ന് 11 മണിക്ക് എടുക്കും എന്ന് പറഞ്ഞു.10:30 ക്ക് എത്തണം എന്ന് പറഞ്ഞു എന്നാൽ നമുക്ക് എല്ലാവർക്കും ഇഷ്ട്ടമുള്ള സ്ഥലത്തു ഒരുമിച്ച് ഇരിക്കാം എന്ന്.

അപ്പൊ പോക് തീരുമാനം ആയി പിന്നെ എങ്ങനെ ആലപ്പുഴയിലേക്ക് പോകും എന്നതാണ് പ്രശ്നം. കാറിൽ പോകാൻ ഉപ്പാക്ക് മാത്രമേ car ഓടിക്കാൻ അറിയുള്ളൂ എനിക്ക് അറിയില്ല. പിന്നേ ബസ്സിലോ ട്രെയിനിലോ പോകാം എന്ന് വിചാരിച്ചു.

എന്തായാലും എന്റെ പോക് അവരുടെ കൂടെ അല്ലായിരുന്നു. കാരണം എനിക്കുള്ള പരിപാടി ഞാറാഴ്ച ആയിരുന്നു അന്ന് രാവിലെ ഞങ്ങൾ ഇവിടുന്ന് പുറപ്പെടും ഫാമിലി അവിടെ എത്തേണ്ടത് തിങ്കളായിച്ചയും .

വൈകുന്നേരം വരെ ഒരു വിവരവും സെക്ടറിൽ നിന്ന് ലഭിച്ചില്ല . വൈകുന്നേരം വിവരം ലഭിച്ചു നാളെ ഞായറായിച്ച രാവിലെ സുബ്ഹ് നിസ്കാരത്തിന് കുളതക്കര പളളിയിൽ എത്തണം .യാത്രക്കുള്ളതൊക്കെ റെഡി ആക്കി വെച്ചു . രാവിലെ ബാങ്ക് കൊടുത്ത ഉടനെ ഉപ്പയുടെ കൂടെ പള്ളിയിലേക്ക് പോയി ഒരു ബാഗും പിന്നെ 500 രൂപയും കയ്യിൽ കരുതി.secter ഏറ്റെടുത്ത പരിപാടി ആയതിനാൽ 300 രൂപ മാത്രം ഓരോരുത്തരും നൽകിയാൽ മതി .ബാക്കി അവരുടേത് food ഒക്കെ . സുബ്ഹ് നിസ്കരിച്ചു ഉടനെ ബസ്സ് എടുക്കും എന്ന് കരുതി.വേഗം ഒരു സൈഡ് സീറ്റിൽ ഇടം പിടിച്ചു . ആളുകളുമായി കമ്പനി കുറവായതിനാൽ മൂലക്കാണ് പ്രധാനം നൽകിയത്.ബാക്കിയുള്ളവർ അവിടെയും ഇവിടെയും ഇരുന്ന് സമയം 6 മണി ആയപ്പോൾ മാത്രം ആൺ വണ്ടി തുടങ്ങാൻ ആരംഭിച്ചത്.

വണ്ടി എടുത്തു യാത്രയുടെ ദിക്റുകൾ ഒക്കെ ഉരുവിട്ടു. അപ്പോയാണ് സമാധാനം കിട്ടിയത്. ബസ്സ് അൽപം ചലിച്ച് കൊടുവള്ളി ഏത്തിയപ്പോൾ ബസ്സ് നിന്നു. ഞങ്ങളോട് ബസ്സിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു. അവരുടെ പ്രകടനം കഴിഞ്ഞു ബസ്സ് വീണ്ടും ചലിക്കാൻ തുടങ്ങി. കാരന്തൂർ കഴിഞ്ഞതും നല്ലേ മയക്കത്തിലേക്ക് വീണു.പിന്നെ ഹൈവയിൽ എത്തിയപ്പോൾ ആണ് ഉണർന്നത്. ആദ്യം ഒക്കെ ബസ്സിൽ ചില അനുഭവങ്ങൾ പറഞ്ഞു. അതൊക്കെ ബോർ ആയി തോന്നി. പിന്നെ കുറച്ചു കഴിഞ്ഞതും എല്ലാവരും ഉറക്കത്തിൽ ആയി. മൈക്കിലുള്ള സംസാരം ഒക്കെ നിന്നും പിന്നെ പാട്ട് മാത്രം മൊത്തം യാത്രയുടെ ഒരു ഫീലും ഇല്ല. ചായ കുടിച്ചാൽ റെഡി ആവും എന്നും കരുതി ഇരിപ്പിടത്തിൽ ഉറച്ചിരുന്നു.

കുറച്ചു കഴിഞ്ഞതും ഒരു പള്ളിയുടെ മുമ്പിൽ ബസ്സ് നിർത്തി എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു ഒരു പ്ലെയ്റ്റ് തന്നു രണ്ടു പൊറാട്ടയും കറിയും അത് തിന്ന് കയിഞ്ഞതിന് ശേഷം അപ്പുറത്തെ പീടികയിൽ നിന്ന് ഒരു ചായയും കുടിച്ച് വീണ്ടും ബസ്സിൽ കയറി ഇരുന്നു. പിന്നേ ബസ്സ് നിർത്തിയത് ആലപ്പുഴയിൽ ആൺ

Leave a Comment